Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoor Puthiyakavu

Pathanamthitta

അ​ടൂ​ർ പു​തി​യ​കാ​വി​ൽ ചി​റ​യ്ക്ക് പു​തു​ജീ​വ​ൻ മോ​ട്ട​ൽ ആ​രാം വീ​ണ്ടും തു​റ​ന്നു

അ​ടൂ​ർ: ഏ​റെ നാ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന അ​ടൂ​ർ പു​തി​യ​കാ​വി​ൽ ചി​റ​യി​ലെ മോ​ട്ട​ൽ ആ​രാം വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ജി​ല്ലാ ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഈ ​സ്ഥാ​പ​നം അ​ടൂ​രി​ന്‍റെ സാ​യാ​ഹ്ന​ങ്ങ​ൾ​ക്ക് ഇ​നി നി​റം പ​ക​രും. യാ​ത്ര​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ചൊ​രു വി​ശ്ര​മ​കേ​ന്ദ്രം​കൂ​ടി​യാ​ണി​ത്.

രു​ചി​യേ​റും വി​ഭ​വ​ങ്ങ​ളും വ​ർ​ണ​ക്കാ​ഴ്ച​ക​ളും

രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ് ഭ​ക്ഷ​ണം ല​ഭ്യ​മാ​കു​ക. രു​ചി​ക​ര​മാ​യ ക​ട​ൽ​മ​ത്സ്യ വി​ഭ​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. എം​സി റോ​ഡ് വ​ഴി ക​ട​ന്നു​പോ​കു​ന്ന നി​ര​വ​ധി യാ​ത്രി​ക​രാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​പ്പോ​ൾ ഇ​വി​ടെ എ​ത്തു​ന്ന​ത്.

സാ​യാ​ഹ്ന​ങ്ങ​ളി​ൽ വ​ർ​ണ​ബ​ൾ​ബു​ക​ൾ തെ​ളി​യു​ന്ന​തോ​ടെ മോ​ട്ട​ലും പ​രി​സ​ര​വും കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കും.

ന​ട​പ്പാ​ത​യും പ്ര​കൃ​തി​ഭം​ഗി​യും

നാ​ലേ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പു​തി​യ​കാ​വി​ൽ ചി​റ​യി​ൽ തൂ​ണു​ക​ൾ​ക്കു മു​ക​ളി​ലാ​യാ​ണ് മ​നോ​ഹ​ര​മാ​യ ഈ ​സൗ​ധം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​റ​യ്ക്കു ചു​റ്റു​മാ​യി 500 മീ​റ്റ​ർ നീ​ള​ത്തി​ൽ ത​ണ​ൽ​മ​ര​ങ്ങ​ളോ​ടു കൂ​ടി​യ ന​ട​പ്പാ​ത​യു​ണ്ട്. പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. ചി​റ​യി​ൽ ധാ​രാ​ളം മ​ത്സ്യ​ങ്ങ​ളെ​യും ആ​മ​ക​ളെ​യും കാ​ണാ​ൻ സാ​ധി​ക്കും.

പു​തി​യ പ​ദ്ധ​തി​ക​ൾ

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ളും ഒ​രു​ങ്ങു​ന്നു​ണ്ട്. ചി​റ​യി​ൽ ബോ​ട്ടിം​ഗും ആ​ക​ർ​ഷ​ക​മാ​യ ജ​ല​ധാ​ര​യും ഉ​ട​ൻ ആ​രം​ഭി​ക്കും. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് വൃ​ത്തി​യാ​ക്കി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും, പൂ​ന്തോ​ട്ടം കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കാ​നും അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Latest News

Corehub Up